General

ഇത് പടയപ്പ സ്റ്റയില്‍ രജനീകാന്തിനെ അനുകരിച്ച് ധോണി

ധോണിയുടെ ജീവിതകഥ പറയുന്ന ‘എംഎസ് ധോണി; ദ് അണ്‍ ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെ ചെന്നൈയിലെത്തിയതായിരുന്നു ധോണി. തന്‍റെ സിനിമയുടെ ഭാഗമായി സ്റ്റയില്‍ മന്നന്‍റെ നാട്ടിലെത്തിയ ധോണിക്ക് രജനി എന്ന വിസ്മയത്തെ എങ്ങനെ വിസ്മരിക്കാനാകും. അതുകൊണ്ട് തന്നെ വേദിയില്‍ ധോണി പടയപ്പയായി അവതരിച്ചു. രജനികാന്തിന്‍റെ മാനറിസങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നിലേക്ക് പകര്‍ത്തിയെഴുതി. പടയപ്പ എന്ന സിനിമയിലെ ‘എന്‍ വഴി തനി വഴി’ എന്ന സംഭാഷണം അനുകരിച്ചാണ് ധോണി സദസ്സിനെ കയ്യിലെടുത്തത്. ചടങ്ങിന് ശേഷം രജനീകാന്തിനെ വസതിയില്‍ സന്ദര്‍ശിച്ച ശേഷമാണ് ധോണി ചെന്നൈയില്‍ നിന്ന് വിമാനം കയറിയത്.

shortlink

Post Your Comments


Back to top button