ശ്രുതിഹാസന് ആരാധകരോട് ഫേസ്ബുക്കില്‍ നടത്തിയ ലൈവ് സംഭാഷണത്തില്‍ ഒരു ആരാധകന്റെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുന്ന ചര്‍ച്ചയായിരിക്കുകയാണ്. പലരും വിവിധ തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ഒരു ആരാധകന്റെ മര്യാദ ഇല്ലാത്ത ചോദ്യമാണ് വൈറലായത്. ശ്രുതി ഹാസന് ഹിന്ദുവാണോ മുസ്ലിമാണോ? എന്നതായിരുന്നു ഒരു വിരുതന്റെ ചോദ്യം. ശ്രുതി ആരാധകന് ഉടനടി മറുപടിയും നല്കി. “ഞാന്‍ ഇന്ത്യനാണ് എല്ലാ ദൈവങ്ങളും മനോഹരമാണെന്നും തുല്യരാണെന്നും ഞാന്‍ വിശ്വസിക്കുന്നു”. ഇത് വളരെ മര്യാദയില്ലാത്ത ചോദ്യമായിപ്പോയെന്നും ശ്രുതി പറയുന്നു.
Post Your Comments