General

വീടിന്‍റെ വാടക വാങ്ങാന്‍ പോയി പൃഥിരാജിന് സിനിമയിലേക്കുള്ള വഴിയും തുറന്നു

നടന്‍ പൃഥിരാജിന് സിനിമയില്‍ അവസരം ലഭിക്കാനിടയായതിനു പിന്നില്‍ മദ്രാസിലെ  ഒരു വീടാണ് നിമിത്തമായത്. ‘നന്ദനം’ എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് പൃഥി സിനിമയിലെത്തുന്നത്. എന്നാല്‍ ഫാസിലായിരുന്നു പൃഥിരാജിലെ നടനെ ആദ്യം കണ്ടെത്തിയത്. സംവിധായകനായ ഫാസില്‍ നടി മല്ലികയുടെ മദ്രാസിലെ വീട് വാടകയക്ക് എടുത്തിരുന്നു. ഇതിന്റെ വാടക വാങ്ങാനായി പൃഥിരാജ് ചെന്നപ്പോഴാണ് ഫാസിലിനോട് അടുക്കുകയും പരിചയപ്പെടുകയും ചെയ്തത്. ഫാസില്‍ അന്ന് പുതിയ ചിത്രത്തിന്‍റെ ആലോചനയിലായിരുന്നു . അങ്ങനെ ഫാസില്‍ പൃഥിരാജിനോട് സ്ക്രീന്‍ ടെസ്റ്റിന് വേണ്ടി ആലപ്പുഴയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഫാസില്‍ ചിത്രത്തിന് വേണ്ടി പൃഥി ചെല്ലുകയും സ്ക്രീന്‍ ടെസ്റ്റ്‌ നടത്തുകയും ചെയ്തു. പക്ഷേ സിനിമയ്ക്ക് യോജിച്ച നായികയെ കിട്ടാത്തതിനാല്‍ ഫാസില്‍ തന്‍റെ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഫാസിലിന്‍റെ കയ്യിലുള്ള പൃഥിരാജിന്‍റെ സ്ക്രീന്‍ ടെസ്റ്റ്‌ വീഡിയോ സംവിധായകന്‍ രഞ്ജിത്ത് കാണാനിടയായി അങ്ങനെയാണ് നന്ദനത്തിലേക്ക് പൃഥിരാജിന് ക്ഷണം ലഭിക്കുന്നത്.

shortlink

Post Your Comments


Back to top button