East Coast VideosGeneralNEWSVideos

ലളിതാസഹസ്രനാമം ഉയരുന്ന പുലര്‍കാലം…ചോറ്റാനിക്കര ദേവി സ്തുതിഗീതത്തിന് ദൃശ്യചാരുത പകര്‍ന്നപ്പോള്‍

അഭീഷ്ടവരദായിനിയായ ചോറ്റാനിക്കരയമ്മ ഭക്തലക്ഷങ്ങളുടെ ദുഃഖനിവാരണത്തിന്‍റെ അവസാനവാക്കാണ്‌. അമ്മയുടെ അനുഗ്രഹാശിസ്സുകള്‍ തേടി ചോറ്റാനിക്കരയിലേക്ക് ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങള്‍ക്ക് അമ്മയെ സ്മരിക്കാന്‍ ലഭിക്കുന്ന നിമിഷാര്‍ദ്ധം പോലും കോടിജന്മങ്ങളുടെ പുണ്യത്തിന് സമമായിരിക്കും. ചോറ്റാനിക്കരയമ്മയുടെ സ്തുതിഗീതങ്ങള്‍ മുന്‍വര്‍ഷങ്ങളിലെന്ന പോലെ, ഈ വര്‍ഷവും ഭക്തസമക്ഷം എത്തിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ് ഈസ്റ്റ്കോസ്റ്റ് ഓഡിയോസിന്.

നിരവധി സുപ്പര്‍ഹിറ്റ്‌ ചിത്രങ്ങളുടെ ഛായാഗ്രഹകനായ അനില്‍ നായര്‍ ആണ് ഈ വീഡിയോ ആല്‍ബത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീത ആലപിച്ച ഈ ഗാനത്തിന്‍റെ രചന ചിറ്റൂര്‍ ഗോപിയാണ്. സ്നേഹ ജ്യോതിയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. നടിയും പ്രശസ്ത ബോംബെ മോഡലും ആയ അഗ്നി പവാറിനൊപ്പം നവാഗതയായ അശ്വിനിയും അഭിനേതാക്കള്‍ ആയി വേഷമിടുന്ന ഈ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ഈസ്റ്റ്കോസ്റ്റ് വിജയനാണ്.

വീഡിയോ കാണാം:

shortlink

Post Your Comments


Back to top button