GeneralNEWS

രണ്ട് കട്ടന്‍കാപ്പിക്കും രണ്ട് പഫ്‌സിനും 680 രൂപ; ബില്ല് കണ്ട് അനുശ്രീ ഞെട്ടി

പഫ്സ് ഒന്നിന് 250, കട്ടന്‍ ചായയ്ക്ക് 80, കാപ്പിക്ക് 100. ആകെമൊത്തം 680 രൂപ. സംഭവം നടന്നത് നമ്മുടെ സ്വന്തം ദൈവത്തിന്റെ നാട്ടില്‍ തന്നെയാണ്. അതും സ്റ്റാര്‍ ഹോട്ടലിലല്ല രാജ്യാന്തര വിമാനത്താവളത്തില്‍. ഈ ബില്ല് കിട്ടിയതാകട്ടെ മലയാളത്തിന്റെ യുവനായിക അനുശ്രീക്കും.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് അനുശ്രീ തനിക്ക് ലഭിച്ച ബില്ലിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ടെര്‍മിനലിലെ കോഫീ ഷോപ്പില്‍ (കിച്ചണ്‍ റെസ്റ്റോറന്റ്) നിന്നും രണ്ടു പഫ്സും കാപ്പിയും കട്ടന്‍ ചായയും കഴിച്ചപ്പോള്‍ 680 രൂപ ആയെന്നും ഇങ്ങനെ അന്തം വിടീക്കല്ലേ അന്താരാഷ്ട്രവിമാനത്താവളമേ എന്നും അനുശ്രീ എഴുതിയിരിക്കുന്നു. അധികാരപ്പെട്ടവര്‍ ഇതു ശ്രദ്ധിക്കുമെന്നും ജനങ്ങള്‍ക്കു വേണ്ടി ശരിയായ നടപടി എടുക്കുമെന്നും പ്രതീക്ഷിക്കുന്നു എന്നും വ്യക്തമാക്കിയാണ് അനുശ്രീ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button