മലയാളത്തില്‍ നിന്ന് ‘പ്രേമം’ തെലുങ്കിലെത്തിയപ്പോള്‍ നാഗനാഗചൈതന്യ എന്ന താരത്തെ പരിഹാസം കൊണ്ട് മൂടുകയാണ് മലയാളത്തിലെ ‘പ്രേമം’ പ്രേമികള്‍. പാട്ടും, ട്രെയിലറുമെല്ലാം എത്തിയതോടെ ട്രോളര്‍മാരും രംഗത്ത് ഇറങ്ങി ട്രോള്‍ വര്‍ഷം നടത്തുകയായിരുന്നു. മലയാളി ട്രോളര്‍മാര്‍ക്ക് മറുപടിയുമായി നാഗനാഗചൈതന്യ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
ഇത്തരം പരിഹാസങ്ങള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നു നാഗചൈതന്യ പറയുന്നു. മറ്റ് ഭാഷകളില്‍ നിന്നെല്ലാം തെലുങ്കില്‍ ചിത്രങ്ങള്‍ റീമേക്ക് ചെയ്യാറുണ്ടെന്നും ‘പ്രേമം’ പോലെ വലിയ ഒരു ഹിറ്റ് ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായും നാഗചൈതന്യ പറയുന്നു. ‘പ്രേമം’ എന്ന ചിത്രം എന്റെ ജീവിതം പോലെയാണ് ചിത്രം കണ്ടു കരഞ്ഞു പോയെന്നും നാഗചൈതന്യ കൂട്ടിച്ചേര്‍ത്തു.
Post Your Comments