കോളിവുഡിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുകയാണ് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്ജുന്. ലിങ്കുസാമി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ.ജ്ഞാനവേല്‍ രാജയാണ്. ഇരുപത് വര്‍ഷമായി തനിക്ക് പരിചയമുള്ള നഗരമാണ് ചെന്നൈ. ഞാന്‍ ഒരു ചെന്നൈ സ്വദേശിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.അല്ലു അര്ജുന് പറയുന്നു. ചെന്നൈയില്‍ നടന്ന പ്രോജക്ട് ലോഞ്ചിംഗ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അല്ലു. അല്ലു അര്ജുന് നായകനായി എത്തുന്ന തമിഴ് ചിത്രം ഫെബ്രുവരി മധ്യത്തോടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുരത്തുവിട്ടിട്ടില്ല.
Post Your Comments