General

പിന്നെയും പിന്നെയും ട്രോളന്മാര്‍ തെലുങ്ക്‌ പ്രേമത്തെയും നാഗചൈതന്യയെയും വെറുതെ വിടാന്‍ ഉദ്ദേശമില്ല

കേരളത്തില്‍ ഗംഭീരമായി പ്രേമം എന്ന ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകര്‍ മറുനാട്ടിലെ പ്രേമത്തെ കൂവി തോല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്. മലയാളത്തില്‍ നിവിന്‍ പോളി ചെയ്ത കഥാപാത്രത്തെയും, തെലുങ്കില്‍ നാഗനാഗചൈതന്യ ചെയ്യുന്ന കഥാപാത്രത്തെയും തമ്മില്‍ താരതമ്യം ചെയ്തു കൊണ്ടാണ് ട്രോളന്മാര്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലെ സിനിമാ ഗ്രൂപ്പുകളിലും, ഐ.സി.യു പോലുള്ള ട്രോള്‍ ഗ്രൂപ്പുകളിലും ട്രോളുകളുടെ കുത്തൊഴുക്കാണ്. ഇത്തരം ട്രോളന്മാരെ പേടിച്ച് തെലുങ്ക്‌ പ്രേമത്തിന്‍റെ അണിയറക്കാര്‍ യുട്യൂബില്‍ കമന്റ് ചെയ്യുന്നതിന് വിലക്ക് വരെ ഏര്‍പ്പെടുത്തി കഴിഞ്ഞു. മലയാളത്തില്‍ മലരിന്റെ വേഷം അവതരിപ്പിച്ചത് സായി പല്ലവിയായിരുന്നു. തെലുങ്കിലെ മലരായി മാറുന്നത് ശ്രുതിഹാസനുമാണ്. ശ്രുതിഹാസനും ഇതിനോടകം തന്നെ നിരവധി പരിഹാസങ്ങള്‍ കേട്ടുകഴിഞ്ഞു. ചിത്രത്തിന്‍റെ പാട്ടും ട്രെയിലറുമൊക്കെ പ്രേക്ഷകരില്‍ എത്തിയതോടെ ട്രോള്‍ മഴ സോഷ്യല്‍ മീഡിയയില്‍ തിമിര്‍ത്തു പെയ്യുകയാണ്.

ചില ട്രോളുകള്‍ ഇങ്ങനെ

image 4image 1 image 2 image 3

shortlink

Related Articles

Post Your Comments


Back to top button