സോഷ്യല്‍മീഡിയയുടെ അവസാനത്തെ ഇരയാകേണ്ടിവന്നത് ഗായിക എസ് ജനകിക്കാണ്. സൈബര്‍ ലോകം ഗാനകോഗിലം ജാനകിയെ കൊന്നുവെന്ന് പറയാം. ചലച്ചിത്ര താരങ്ങളെ മരിക്കാതെ കൊല്ലുന്ന സൈബര്‍ ലോകത്തിന് ഇത്തവണ പാട്ടുകാരിയെയാണ് കിട്ടിയത്. പ്രായയമായതിനെ തുടര്‍ന്ന് പാട്ട് നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മരണവാര്‍ത്ത എത്തിയത്. കേട്ടവര്‍ എല്ലാവരും ഞെട്ടി. വാര്‍ത്ത പ്രചരിച്ചതോടെ ചിലര്‍ ആദരാഞ്ജലിയര്‍പ്പിച്ച പോസ്റ്റിടുകയും ചെയ്തു. ജാനകിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും മരിച്ചെന്നുമുള്ള വാര്‍ത്തയാണ് പ്രചരിച്ചത്. എന്നാല്‍, വാര്‍ത്ത തെറ്റാണെന്ന് പ്രമുഖ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യവും പറഞ്ഞു. അവര്‍ പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുകയാണെന്ന് എസ്പിബി വ്യക്തമാക്കി. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കാന്‍ കാണിക്കുന്ന ആവേശം നല്ല വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കാണിക്കൂ എന്നാണ് ബാലസുബ്രഹ്മണ്യം പ്രതികരിച്ചത്.
Post Your Comments