ഇത്തവണ ഓസ്കാര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രം ‘വിസാരണൈ’ തെരഞ്ഞെടുത്തു. 29 സിനിമകളാണ് വിവിധ ഭാഷകളില്‍ നിന്നായി പരിഗണിച്ചത്. കാട് പൂക്കുന്ന നേരമാണ് മലയാളത്തില്‍ നിന്ന് പരിഗണിച്ചചിത്രം. കേതന്മേത്ത അധ്യക്ഷനായ ജൂറിയാണ് ‘വിസാരണൈ’ എന്ന ചിത്രത്തെ ഇന്ത്യയില്‍ നിന്നുള്ള ഒദ്യോദിക എന്‍ട്രിയായി സമര്‍പ്പിച്ചത്. 2017 ഫെബ്രുവരി 27നാണ് ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഇന്ത്യ ഇതേവരെ വിദേശ ഭാഷാ വിഭാഗത്തില്‍ അക്കാദമി പുരസ്കാരം നേടിയിട്ടില്ല. മികച്ച തമിഴ് ചിത്രത്തിലുള്ള ദേശീയപുരസ്കാരം ‘വിസാരണൈ’ നേടിയിട്ടുണ്ട്. വെട്രിമാരനും ധനുഷും ചേര്‍ന്നാണ് ‘വിസാരണൈ’യുടെ നിര്‍മ്മാണം.
Post Your Comments