Kollywood

ദൃശ്യത്തിലെ വില്ലനോട് ഇളയദളപതിക്ക് പറയാനുള്ളത്

‘ദൃശ്യം’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ യുവനടന്‍ റോഷന്‍ ബഷീര്‍ വിജയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ്. ഭരതന്‍ സംവിധാനം ചെയ്യുന്ന വിജയ്‌ ചിത്രമായ ‘ഭൈരവ’ എന്ന ചിത്രത്തിലാണ് റോഷന്‍ അഭിനയിക്കുന്നത്. ‘ദൃശ്യ’ത്തിന്‍റെ തമിഴ് പതിപ്പായ ‘പാപനാശ’ത്തിലും റോഷനായിരുന്നു വില്ലന്‍ വേഷം കൈകാര്യം ചെയ്തത്. ‘പാപനാശം’കണ്ട ഭരതന്‍ റോഷനെ പുതിയ ചിത്രത്തിലേക്ക് ക്ഷണിക്കുകായിരുന്നു. തന്‍റെ വേഷം ചെറുതാണെങ്കിലും കഥയില്‍ വളരെ പ്രാധാന്യമുള്ള ഒരു വേഷമാണെന്നും വിജയ്‌ എന്ന നടനില്‍ നിന്ന് പലകാര്യങ്ങളും പഠിക്കാന്‍ സാധിച്ചുവെന്നും റോഷന്‍ പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കണം എന്ന നിര്‍ദേശവും വിജയ്‌ റോഷന് നല്‍കി. സെറ്റില്‍ വച്ച് തന്‍റെ പ്രായം എത്രയെന്ന് വിജയ്‌ ചോദിച്ചു. 24 വയസ്സ് എന്ന് മറുപടി നല്‍കിയപ്പോള്‍ ഒരു 29,30 വയസ്സായിട്ടു മാത്രമേ വിവാഹം ചെയ്യവൂ എന്നായിരുന്നു അദ്ധേഹത്തിന്റെ ഉപദേശമെന്നും റോഷന്‍ പറയുന്നു.

shortlink

Post Your Comments


Back to top button