![](/movie/wp-content/uploads/2016/09/radhika.jpg)
സിനിമാലോകത്ത് നടിമാര്‍ക്ക് പലപ്പോഴും പലരുടെ ഭാഗത്ത് നിന്നും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വരാറുണ്ട് . നിര്‍മ്മാതാവിന്റെയും, സംവിധായകന്റെയും ഭാഗത്ത് നിന്നുണ്ടായ ഒരു മോശം അനുഭവം തുറന്നു പറയുകയാണ് നടി രാധിക ആപ്തെ. ഒരു ബോളിവുഡ് ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ അവസരം തരാമെന്ന് പറഞ്ഞ് ഒരു ദിവസം ഒരു ഫോണ്‍ കോള്‍ വന്നു. നിര്‍മാതാവിന്റെ കൂടെ കിടക്ക പങ്കിട്ടാല്‍ മാത്രം അവസരം നല്‍കാമെന്ന് അയാള്‍ പറഞ്ഞു. അങ്ങനെ ഒരു അവസരം തനിക്ക് വേണ്ടെന്നു ശക്തമായ ഭാഷയില്‍ തന്നെ ഞാന്‍ അവരോട് പറഞ്ഞു. രാധിക പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രാധിക ആപ്തെ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
ഒരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് റൂമില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ഒരു പ്രമുഖ നടന്റെ ഫോണ്‍ കോള്‍ റൂമിലേക്ക് വന്നത്. അയാളുടെ ഫോണ്‍ വിളി അത്ര പന്തികേടായി തോന്നിയില്ല തുടര്‍ന്ന് എന്നോട് മോശമായി സംസാരിച്ച ആ നടന് എന്റെ വക കടുത്ത മറുപടിയും കൊടുത്തു രാധിക വ്യക്തമാക്കുന്നു.
Post Your Comments