ഹോളിവുഡ് സൂപ്പര്‍താരങ്ങളായ ബ്രാഡ് പിറ്റ്-ആഞ്ജലീന ജോളി താരദമ്പതികള്‍ വിവാഹമോചനത്തിനൊരുങ്ങുന്നു. ബ്രാഡ് പിറ്റുമായുള്ള ജീവിതത്തില്‍ അസന്തുഷ്ടയാണെന്നും, തീരെ ഒത്തുപോകാന്‍ കഴിയാത്തതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നതെന്നും ആഞ്ജലീന പറയുന്നു. കുട്ടികളെ സംരക്ഷിക്കുന്നതിലുള്ള ബ്രാഡ് പിറ്റിന്റെ മനോഭാവത്തോടും തീരെ യോജിക്കാന്‍ കഴിയുന്നില്ലായെന്നും ആഞ്ജലീന വ്യക്തമാക്കുന്നു. ഇവര്‍ക്ക് ആറ് കുട്ടികളുണ്ട്.ഇതില്‍ മൂന്ന് കുട്ടികളെ ഇവര്‍ ദത്തെടുത്തതാണ്. ബ്രാഡ് പിറ്റില്‍ നിന്ന് വിവാഹമോചനം തേടി തിങ്കളാഴ്ച ആഞ്ജലീന ഹര്‍ജി നല്കി. ആറു മക്കളെയും തനിക്കൊപ്പം വിടണമെന്ന് ആഞ്ജലീന ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. 2014-ലാണ് ഇരുവരും വിവാഹിതരായത്.
Post Your Comments