നടി രശ്മി മേനോനും നടന്‍ ബോബി സിംഹയും ഈ വര്‍ഷം ഏപ്രില്‍-22നാണ് വിവാഹിതരായത്. എന്നാല്‍ ഇതിനോടകം തന്നെ ഇവര്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഗോസിപ്പുകളോട് തനിക്ക് പ്രതികരിക്കാന്‍ സമയമില്ലെന്നും ഞങ്ങള്‍ ജീവിതം നന്നായി ആസ്വദിക്കുന്ന തിരക്കിലാണെന്നുമാണ് ഇത് സംബന്ധിച്ചുള്ള ബോബി സിംഹയുടെ പ്രതികരണം. ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ല പിസ മാത്രമാണ് ഞങ്ങള്‍ വേര്‍പിരിച്ചു കഴിക്കാറുള്ളതെന്നും ബോബി സിംഹ തമാശ സ്വരത്തില്‍ പറയുന്നു. തിരുപ്പതി ക്ഷേത്രനടയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
Post Your Comments