മുന്‍ സുപ്രീം കോടതി ജഡ്ജിയായ മാര്‍കണ്ഡേയ കട്ജു ബിഗ്ബിക്കെതിരെ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. മികച്ച നടനായിട്ട് കാര്യമില്ല തലയില്‍ ആള്‍താമസം വേണം എന്നായിരുന്നു ബിഗ്ബിക്കെതിരെയുള്ള കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാജ്യത്തെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ എന്തെങ്കിലും ശാസ്ത്രീയമായ ആശയം അദേഹത്തിനുണ്ടോ എന്നും കട്ജു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ബിഗ്ബി വളരെ സൗമ്യതയോടെയാണ് ഇതിനെതിരെ പ്രതികരിച്ചത്. കട്ജു പറഞ്ഞത് വളരെ ശരിയാണ് എന്റെ തലയില്‍ ഒന്നുമില്ല. കട്ജു എന്റെ മുതിര്‍ന്ന സഹപാഠിയാണ്.അദ്ധേഹത്തിനോട് ഒരു ശത്രുതയും എനിക്ക് ഇല്ല അമിതാഭ് ബച്ചന് പറയുന്നു. ‘പിങ്ക്’ എന്ന പുതിയ അമിതാഭ് ബച്ചന് ചിത്രത്തിന് മാധ്യമങ്ങള്‍ വലിയ പബ്ലിസിറ്റി നല്‍കുന്നതിനെതിരെയും കട്ജു വിമര്‍ശനം ഉന്നയിച്ചിരുന്നു.
Post Your Comments