നടിമാര്‍ക്കെതിരെ അസഭ്യവര്‍ഷം ചൊരിയുന്ന കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കൂടിവരികയാണ്. അമലാ പോളാണ് അവസനമായി ഇതിന് ഇരയായിരിക്കുന്നത്. അംബീഷ്യസ് ബോയ് എസ് എഫ് സി റോഷന് എന്നയാളാണ് അമലക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം കമന്റിട്ടത്. സെലിബ്രിറ്റി ബാഡ്മിന്റന്‍ ലീഗ് ലോഞ്ചില്‍ നിന്നുള്ള അമലാ പോളിന്റെ ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു ഇയാളുടെ അസഭ്യം നിറഞ്ഞ കമന്റ്. ‘Divorced women’s are always hot & naugthy’ എന്നായിരുന്നു ഇയാള്‍ കമന്റ് ചെയ്തത്. അമലാ പോള്‍ റീ ട്വീറ്റ് ചെയ്തുകൊണ്ട് കമന്റ് ചെയ്ത വന്‍ ചുട്ട മറുപടിയും നല്കി. ‘നിന്റെ ഉദ്ദേശം ശരിയല്ല സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ’ എന്നായിരുന്നു അമലയുടെ പ്രതികരണം.
Post Your Comments