![](/movie/wp-content/uploads/2016/09/MM.jpg)
മമ്മൂട്ടിയും,മോഹന്‍ലാലും ഏകദേശം ഒരേസമയം സിനിമാലോകത്തേക്ക് കടന്നു വന്നവരാണ്. മമ്മൂട്ടി നായക വേഷങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയുമൊക്കെ ശ്രദ്ധ നേടിക്കൊണ്ടിരുന്നപ്പോള്‍ മോഹന്‍ലാല്‍ വില്ലന്‍ വേഷങ്ങളിലൂടെ തുടക്കക്കാലത്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ചു. വില്ലനില്‍ നിന്ന് നായകനിലേക്കുള്ള മോഹന്‍ലാലിന്റെ പ്രയാണം വളരെ പെട്ടന്നായിരുന്നു. മോഹന്‍ലാലിന്റെ ഈ വളര്‍ച്ച മമ്മൂട്ടി മുന്‍കൂട്ടി കണ്ടിരുന്നുവെന്നാണ് നാനയുടെ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പങ്കുവയ്ക്കുന്നത്. മോഹന്‍ലാല്‍ തീര്‍ച്ചയായും എനിക്കൊരു വെല്ലുവിളിയാകും അവന് അതിനുള്ള കഴിവ് ഉണ്ട് മമ്മൂട്ടി ശ്രീനിവാസനോട് പറഞ്ഞു. ചെന്നൈയില്‍ വച്ചുള്ള ഒരു സിനിമ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞതെന്നും ശ്രീനിവാസന്‍ ഓര്‍ക്കുന്നു.
Post Your Comments