നിയസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ മത്സരിച്ച ജഗദീഷിന് വേണ്ടി നടന് മോഹന്‍ലാല്‍ പ്രചരണത്തിനിറാങ്ങാതിരുന്നതും, എതിര് സ്ഥാനാര്‍ഥിയായ ഗണേഷ് കുമാറിന്റെ പ്രചരണത്തിന് മോഹന്‍ലാല്‍ പോയതും വലിയ വിവാദത്തിനു വഴി തുറന്നിരുന്നു. മോഹന്‍ലാലിന്റെ ഈ സമീപനം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് ജഗദീഷ് പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചു നടന് സലിംകുമാര്‍ അമ്മയില്‍ നിന്ന് രാജിവയ്ക്കുകവരെയുണ്ടായി.
മോഹന്‍ലാല്‍ ഇതുമായി ബന്ധപ്പെട്ട് ഇതുവരെയും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഈ സംഭവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ആദ്യമായി മനസ്സ് തുറക്കുകയാണ്.
എന്റെ ഒരു അനിയന് എന്ന നിലയിലാണ് ഞാന്‍ ഗണേഷിന്റെ പ്രചരണത്തിന് പോയത്. ജഗദീഷ് എന്റെ അനിയനല്ല എന്റെ ചേട്ടന്റെ കൂടെ പഠിച്ചയാളാണ്. മാത്രവുമല്ല ഗണേഷ് എന്നെ പ്രചരണത്തിന് വിളിച്ചിരുന്നു. ജഗദീഷ് വിളിച്ചിരുന്നില്ല. ഒരു സ്ഥലത്ത് പോയത് കൊണ്ട് മറ്റേ സ്ഥലത്ത് പോകണം എന്നൊരു നിയമം ഒന്നും ഇല്ലല്ലോ. ഇത് എന്റെ ഇഷ്ടമാണ്.മോഹന്‍ലാല്‍ പറയുന്നു. ഞാന്‍ ഒരു കക്ഷി രാഷ്ട്രീയത്തിന്റെയും ആളല്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments