General

‘ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ’ ഫേസ്ബുക്കില്‍ മോശം കമന്റ് ചെയ്തവന് ഗായിക അമൃത സുരേഷിന്‍റെ മറുപടി

ഫേസ്ബുക്കില്‍ മോശം കമന്റ് ചെയ്തയാള്‍ക്ക് ഗായിക അമൃത സുരേഷിന്‍റെ മറുപടി. നിലവാരംതാണ ഭാഷയിലുള്ള ഇത്തരം കമന്റുകള്‍ ആദ്യം ശ്രദ്ധിക്കണ്ട എന്ന് തോന്നിയിരുന്നു. പക്ഷേ ഇത്തരത്തിലുള്ള അവഹേളനങ്ങള്‍ തുറന്നു കാട്ടണമെന്ന് തോന്നി അത്കൊണ്ടാണ് ഇത് വീണ്ടും ഇവിടെ സ്ക്രീന്‍ ഷോട്ട് എടുത്തു പോസ്റ്റ്‌ ചെയ്യുന്നത് അമൃത പറയുന്നു. കുഞ്ഞി കൃഷ്ണന്‍ അംബികാനഗര്‍ എന്നയാളാണ് അമൃതയുടെ ഫേസ്ബുക്ക് കുറിപ്പില്‍ മോശം കമന്റിട്ടത്. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം, നമ്മളെല്ലാവരും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് പുറത്തു വരുന്നത് എന്ന തോന്നല്‍ എപ്പോഴും ഉണ്ടായിരിക്കണമെന്നും അമൃത ഫേസ്ബുക്കില്‍ കുറിക്കുന്നു. നടന്‍ ബാലയുമായുള്ള അമൃതയുടെ വിവാഹമോചനം പരാമര്‍ശിച്ചായിരുന്നു കുഞ്ഞിക്കൃഷ്ണന്റെ നിലവാരംതാണ കമന്റ്.

unfgh

shortlink

Post Your Comments


Back to top button