
ബോളിവുഡ് സൂപ്പര്‍നായിക വിദ്യാബാലന് ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് നടന്‍ ഷാഹിദ് കപൂറിനു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ നോട്ടീസ് . കൊതുക് പ്രജനനം തടയുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യാത്തതിനാല്‍ ബോംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഷാഹിദ് കപൂറിന് പതിനായിരം രൂപ പിഴ ഈടാക്കികൊണ്ടുള്ള നോട്ടീസ് അയച്ചത്. വിദ്യയുടെ അയല്‍ക്കാരനാണ് ഷാഹിദ്. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ബിഎംസിയുടെ കൊതുക് നിവാരണം നടത്തിയ പരിശോധനയില്‍ ഷാഹിദിന്റെ ഉപയോഗിക്കാതെ കിടക്കുന്ന സ്വിമ്മിംഗ് പൂള്‍ കൊതുക് വളരാന്‍ കാരണമാകുന്നതായി കണ്ടെത്തി.
Post Your Comments