General

രാഷ്ട്രീയക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും ശ്രീനിവാസന്‍;ഇന്നത്തെ രാഷ്ട്രീയക്കാര്‍ അഴിമതിയുടെ സുഖലോലുപതയില്‍ ജീവിക്കുന്നവര്‍

നടന്‍ ശ്രീനിവാസന്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും രംഗത്ത്. ആം ആദ്മി പാര്‍ട്ടി സംസ്ഥാനവ്യാപകമായി ആരംഭിച്ചിരിക്കുന്ന ‘സന്ദേശം’ എന്ന സംവാദപരിപാടിയില്‍ വിശിഷ്ടാഥിതിയായി സംസാരിക്കവേയാണ് ശ്രീനിവാസന്‍റെ കടുത്ത പരാമര്‍ശം. തെറിവിളിയും വെല്ലുവിളിയുമാണ് ഇന്നത്തെ രാഷ്ട്രീയക്കാരുടെ ശീലം. ജനാധിപത്യം തെരഞ്ഞെടുക്കപ്പെട്ടവരുടെ സേച്ഛ്വാധിപത്യമായി മാറിയിരിക്കുന്നു.കൊള്ളാവുന്നവനെ ഒരു പാര്‍ട്ടിക്കും വേണ്ട.ശ്രീനിവാസന്‍ തുറന്നടിക്കുന്നു. അഴിമതിയുടെ സുഖലോലുപതയില്‍ ജീവിക്കുന്നവരാണ് എല്ലാ രാഷ്ട്രീയക്കാരുമെന്ന് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button