2017-ല്‍ നടക്കാനിരിക്കുന്ന 89-ആമത് ഓസ്കാര്‍ പുരസ്കാരത്തില്‍ മികച്ച വിദേശചിത്രത്തിനുള്ള നാമനിര്‍ദ്ദേശം നേടാന്‍ ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രി സംവിധായകന് കേതന് മേത്ത അധ്യക്ഷനായ ജൂറി തെരഞ്ഞെടുക്കും. വിവിധ ഇന്ത്യന്ഭാഷകളില് നിന്നായി 32 സിനിമകളാണ് ജൂറി ഇതുവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഇത്തവണത്തെ ഔദ്യോഗിക എന്‍ട്രിയാകാനുള്ള പരിഗണനയ്ക്ക് മലയാളത്തില്‍ നിന്ന് ഒരേയൊരു ചിത്രം മാത്രമാണ് ജൂറിക്ക് മുന്നിലുള്ളത്. ഡോ.ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം.
റിമാ കല്ലിങ്കലും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളാകുന്ന കാട് പൂക്കുന്ന നേരം ഭൂരിഭാഗവും കാട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെ, ഡോ.ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം എന്ന ചിത്രവും ഓസ്കാര്‍ നോമിനേഷനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിരുന്നു.
Post Your Comments