മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജു ബോളിവുഡ് സൂപ്പര്‍ താരം ബിഗ്ബിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത്. നല്ലൊരു അഭിനേതാവെന്നു മാറ്റി നിര്‍ത്തിയാല്‍ അമിതാബ് ബച്ചനില്‍ മറ്റെന്താണുള്ളത്. രാജ്യത്തെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ എന്തെങ്കിലും ശാസ്ത്രീയമായ ആശയം അദേഹത്തിനുണ്ടോ കട്ജു ഫേസ്ബുക്കില്‍ കുറിക്കുന്നു.
കാറല്‍ മാര്‍ക്സ് പറഞ്ഞത് പോലെ മനുഷ്യരെ മയക്കുന്ന കറുപ്പാണ് മതം. അവരൊരിക്കലും പ്രതികരിക്കാതിരിക്കാന്‍ ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് മയക്കു മരുന്ന് നല്കുന്നു. ഈ മരുന്നുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സിനിമകള്‍. റോമന്‍ ഭരണാധികാരികള്‍ സാധാരണ പറയുന്ന ഒരു പ്രയോഗമുണ്ട്. നിങ്ങള്‍ക്ക് ജനങ്ങള്‍്ക്ക് ഭക്ഷണം നല്കാന് സാധിച്ചില്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കസ് നല്‍കുക’ . നമ്മുടെ ഭൂരിഭാഗം സിനിമകളും സര്‍ക്കസ് പോലെയാണ്. നമ്മുടെ ഭരണാധികാരികള്‍ക്ക് ഭക്ഷണം അതായത് തൊഴില്‍, ആരോഗ്യ പരിപാലനം, പോഷകാഹാരം, വിദ്യാഭ്യാസം ഇവയൊന്നും നല്കാനാവാതെ വരുമ്പോള്‍ അവര്‍ നിങ്ങള്‍ക്ക് സിനിമ തരും. അമിതാബ് ബച്ചന് സിനിമകള്‍ ഇത് പോലെയാണ്. ദേവ് ആനന്ദ്, ഷമ്മി കപൂര്‍, രാജേഷ് ഖന്ന എന്നിവരുടെ സിനിമകള്‍ പോലെ തന്നെ. ഇതൊക്കെ മയക്കുമരുന്നിനെ പോലെയാണ്. ഈ സിനിമകള്‍ നിങ്ങള്‍ക്ക് പുതിയൊരു ലോകം ഉണ്ടാക്കി തരുന്നു. .
നല്ലൊരു അഭിനേതാവെന്നു മാറ്റി നിര്‍ത്തിയാല്‍ അമിതാബ് ബച്ചനില്‍ മറ്റെന്താണുള്ളത്. രാജ്യത്തെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ എന്തെങ്കിലും ശാസ്ത്രീയമായ ആശയം അദേഹത്തിനുണ്ടോ. ഒന്നുമില്ല. ചില ചാനലുകളില്‍ സമയാസമയം വന്ന് പ്രഭാഷണങ്ങളും ധര്മ്മപ്രസംഗവും നടത്തും. ചില സമയങ്ങളില്‍ വന്ന് ചില നല്ല ഇടപാടുകളും നടത്തും. ടണ്‍ കണക്കിന് പണമില്ലാതെ ആര്‍ക്കാണിത് നടത്താന്‍ സാധിക്കുക മാര്‍കണ്ഡേയ കട്ജു ഫേസ്ബുക്ക് പോസ്റ്റില്‍ രോഷത്തോടെ കുറിക്കുന്നു.
Post Your Comments