തിരുവനന്തപുരം: ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമാണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി. കേരള ചലച്ചിത്ര മേഖലയും ഇത്തരമൊരു വികസനത്തിന്റെ പാതയിലാണ്. റാമോജി ഫിലിംസിറ്റി മാതൃകയില്‍ കേരള ചലച്ചിത്ര മേഖലയും വളരുന്നു. 500 കോടിയാണ് ഇതിനായി സര്‍ക്കാര്‍ ചിലവിടുന്നത്.
ഇതിലൂടെ 100 തിയറ്ററുകളും സ്ഥിരമായൊരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയും രൂപപ്പെടും. പുതിയ സംരംഭത്തിന് 500 കോടിയാണ് നീക്കിവെച്ചിരിക്കുന്നതെന്ന് മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി. ഐഎഫ്എഫ്‌കെയുടെ വേദിക്ക് 50 കോടിയും, ഫിലിം സിറ്റിക്ക് 25 കോടിയുമാണ് പ്രതീക്ഷിക്കുന്നത്. 60 ഏക്കറിലാണ് സംരംഭം തുടങ്ങുന്നതെന്ന് ബാലന്‍ വ്യക്തമാക്കി.
250 പേരെ പ്രവേശിപ്പിക്കാന്‍ സാധിക്കുന്ന 100 തിയറ്ററുകളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ രണ്ടുഡസനോളം തിയറ്ററുകളാണ് സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. എന്നാല്‍, പുതിയ 100 തിയറ്ററുകള്‍ വരുന്നതോടെ മലയാളം സിനിമാ പ്രദര്‍ശനത്തിന് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാകുന്നതാണ്. 14 ജില്ലകളിലായി ഓരോ സാംസ്‌കാരിക കേന്ദ്രവും സ്ഥാപിക്കുന്നതാണ്. അതിനായി 40 കോടിയാണ് നീക്കിവെക്കുന്നതെന്നും മന്ത്രി പറയുന്നു. ഇത്തരം കേന്ദ്രങ്ങള്‍ നാടക രംഗത്തിന് കൂടുതല്‍ സഹായകമാകും. റീഡിംഗ് റൂം, പരമ്പരാഗത കലകള്‍ക്കായും ഇത്തരം കേന്ദ്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 50,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആദ്യവര്‍ഷം 12,000 കോടിയാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാരും കോ-ഓപ്പറേറ്റിവ് ബാങ്കുകളുമാകും ഈ ഫണ്ടിന് ഗ്യാരന്റി നല്‍കുകയെന്നും മന്ത്രി പറഞ്ഞു.
Post Your Comments