അഭിനയത്തിന് പിന്നാലെ ക്യാമറയ്ക്ക് പിന്നിലും പൃഥിരാജ് തന്റെ സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ‘ലൂസിഫര്‍’ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൃഥിരാജ്. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് മുരളി ഗോപിയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ മോഹന്‍ലാല്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. എന്റെ പ്രിയപ്പെട്ട സുകുമാരേട്ടന്റെ മകന് പൃഥിരാജും, ഗോപിയേട്ടന്റെ മകന് മുരളി ഗോപിയുമാണ് ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മുരളി ഗോപിയുടെ കഥയില്‍ പൃഥിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പേര് ലൂസിഫര്‍ എന്നാണ്. മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Post Your Comments