
ആരാധകരുടെ അതിര് കടക്കുന്ന ചോദ്യങ്ങള്‍ ബോളിവുഡ് താരം കരീന കപൂറിനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. അമ്മയാകാന്‍ പോകുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെയാണ് ഇത്തരം ചോദ്യങ്ങളെ നേരിടേണ്ടി വരുന്നതെന്നും കരീന പറയുന്നു. ജനിക്കാന്‍ പോകുന്ന കുട്ടി ആണാണോ പെണ്ണാണോ? എന്ന് വരെ ചിലര്‍ക്ക് അറിയണം. കുട്ടി ഉണ്ടായതിനു ശേഷം അഭിനയിക്കുമോ? എന്നാണ് അടുത്ത ചോദ്യം. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ വളരെ അസഹനീയമാണ് എവിടെ പോയാലും ഇങ്ങനെയുള്ള ചോദ്യങ്ങളാണ് നേരിടേണ്ടിവരുന്നതെന്നും കരീന പറയുന്നു.
Post Your Comments