General

‘ആ നടന്‍റെ സിനിമകള്‍ കാണാനായി ടിക്കറ്റ് എടുക്കാന്‍ വലിഞ്ഞു കേറി കയ്യും കാലുംവരെ മുറിഞ്ഞിട്ടുണ്ട്’ തന്‍റെ ആരാധനാപാത്രത്തെക്കുറിച്ച് പ്രിയദര്‍ശന്‍

എനിക്ക് ജീവിതത്തില്‍ രണ്ടുപേരോട് മാത്രമേ ആരാധന തോന്നിയിട്ടുള്ളൂ സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നു. ഒന്ന് ഫറൂക്ക് എന്ജീനിയര്‍ എന്ന ക്രിക്കറ്ററോടും, അമിതാഭ് ബച്ചന്‍ എന്ന നടനോടും. വേറേ ആരോടും അങ്ങനെ എനിക്ക് ആരാധനാ തോന്നിയിട്ടില്ല. അമിതാഭ് ബച്ചന്‍റെ സിനിമകള്‍ കാണാന്‍ വേണ്ടി ടിക്കറ്റെടുക്കാന്‍ വേണ്ടി വലിഞ്ഞു കയറി കയ്യും കാലും വരെ മുറിഞ്ഞ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് പ്രിയന്‍ പറയുന്നു. ആദ്ധേഹം അവതാരകനായി എത്തിയ ‘കോന്‍ബനേഗ ക്രോര്‍പതി’ എന്ന പരിപാടിയുടെ പ്രമോഷന്‍ ഷൂട്ട്‌ ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. അതിന്‍റെ ഷൂട്ടിനിടയിലാണ് അദ്ദേഹത്തെ ഞാന്‍ ആദ്യമായി കാണുന്നത്. അതിന്‍റെ ചിത്രീകരണത്തിനിടയില്‍ വച്ച് തന്നെ അദ്ധേഹവുമായി നല്ല കൂട്ടായി. അമിതാഭ് ബച്ചനെ വച്ച് ഒരു സിനിമ ചെയ്യണം എന്നത് എന്‍റെ വലിയൊരു സ്വപ്നമായിരുന്നു. അങ്ങനെ ഞാന്‍ ‘പൂച്ചക്കൊരുമൂക്കൂത്തി’ എന്ന സിനിമയുടെ ഹിന്ദി പതിപ്പ് ചെയ്യാന്‍ ബിഗ്ബിയെ സമീപിച്ചു. ആ കഥ അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ സിനിമ തുടങ്ങുന്നതിനു ഒരാഴ്ച്ച മുന്‍പ് അദേഹത്തിന് അസുഖം ബാധിച്ചു. അത്കൊണ്ട് ആ സിനിമ അമിതാഭ് ബച്ചനെ വച്ച് ചെയ്യാനും കഴിഞ്ഞില്ല. ബിഗ്ബിയെവെച്ചൊരു സിനിമ അത് ഇപ്പോഴും എന്‍റെ ഒരു സ്വപ്നമാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറയുന്നു.

shortlink

Post Your Comments


Back to top button