Bollywood

മലയാള സിനിമയുടെ കാരണവര്‍ വീണ്ടും ബോളിവുഡിലേക്ക്

മലയാള സിനിമയുടെ കാരണവര്‍ നടന്‍ മധു വീണ്ടും ബോളിവുഡിലേക്ക്. അനില്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘മയ്യാ’ എന്ന ചിത്രത്തിലൂടെയാണ് മധു വീണ്ടും ഹിന്ദിയില്‍ തിരികെയെത്തുന്നത്. ദാദാജി എന്ന റിട്ടയേര്‍ഡ് ആര്‍മി ഓഫീസറായിട്ടാണ് മധു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഹരിദ്വാറിലും , വാരണാസിയുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. അമിതാഭ് ബച്ചന്‍റെ ‘സാത്ത് ഹിന്ദുസ്ഥാനി’യാണ് മധു അഭിനയിച്ച ആദ്യ ഹിന്ദി ചിത്രം. 2005-ല്‍ പുറത്തിറങ്ങിയ ‘ചാഡു ബാബു’വാണ് മധു അഭിനയിച്ച മറ്റൊരു ഹിന്ദി ചിത്രം. ഈ ചിത്രത്തില്‍ ടൈറ്റില്‍ റോളിലായിരുന്നു മധു അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button