മലയാള സിനിമയുടെ കാരണവര്‍ നടന് മധു വീണ്ടും ബോളിവുഡിലേക്ക്. അനില്‍ ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ‘മയ്യാ’ എന്ന ചിത്രത്തിലൂടെയാണ് മധു വീണ്ടും ഹിന്ദിയില്‍ തിരികെയെത്തുന്നത്. ദാദാജി എന്ന റിട്ടയേര്‍ഡ് ആര്‍മി ഓഫീസറായിട്ടാണ് മധു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഹരിദ്വാറിലും , വാരണാസിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. അമിതാഭ് ബച്ചന്റെ ‘സാത്ത് ഹിന്ദുസ്ഥാനി’യാണ് മധു അഭിനയിച്ച ആദ്യ ഹിന്ദി ചിത്രം. 2005-ല്‍ പുറത്തിറങ്ങിയ ‘ചാഡു ബാബു’വാണ് മധു അഭിനയിച്ച മറ്റൊരു ഹിന്ദി ചിത്രം. ഈ ചിത്രത്തില്‍ ടൈറ്റില്‍ റോളിലായിരുന്നു മധു അഭിനയിച്ചത്.
Post Your Comments