കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ കയറി ബസ് ഡ്രൈവറെയും ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറെയും മര്‍ദിച്ചു എന്ന വാര്‍ത്തക്കെതിരെ നടി മിത്രാകുര്യന്‍ പ്രതികരിക്കുന്നു.
തന്‍റെ കാറില്‍ ഉരസിയ ബസ് നിര്‍ത്താതെ അമിത വേഗത്തില്‍ പാഞ്ഞു പോകുകയായിരുന്നു. ഇതിനെതിരെ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായത്. ബസ് ഡ്രൈവറെയും, ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറെയും തല്ലിയെന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ്. ഇതേ കുറിച്ച് പരാതി പറയാനാണ് ഡിപ്പോയില്‍ എത്തിയതെന്നും എന്നാല്‍ ജീവനക്കാര്‍ തന്നോട് അപമര്യാദയായി പെരുമാറി എന്നുമാണ് മിത്രയുടെ വാദം. അവിടെവച്ച് ചിലര്‍ മനപൂര്‍വ്വം പ്രശ്നം സൃഷ്ടിക്കുകയായിരുന്നു. എന്‍റെ കാറിന്‍റെ താക്കോലും അവര്‍ ഊരിയെടുത്തു. എനിക്കെതിരെ ഉന്നയിച്ചിരിയ്ക്കുന്ന ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണ് മിത്ര പറയുന്നു.
Post Your Comments