General

‘ഇപ്പഴാടാ നീ ഒരു നായകനായത് പക്ഷേ നല്ല നടന്‍ ഇപ്പോഴും അപ്പന്‍ തന്നെയാ’ തിരിച്ചുവരവിലെ മകന്‍റെ സിനിമാ കരിയറിനു തുടക്കം കുറിച്ച് അച്ഛന്‍ ക്ലാപ്പടിച്ചു

മലയാള സിനിമയിലേക്ക് മറ്റൊരു താരപുത്രന്‍ കൂടി അഭിനയ രസം വിരിയിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. എബ്രിഡ് ഷൈന്‍ ചിത്രമായ ‘പൂമര’ത്തിലൂടെ മലയാള സിനിമയിലേക്ക് നായകനായി  പ്രവേശിക്കുകയാണ് ജയറാമിന്റെ മകന്‍ കാളിദാസന്‍. ഇന്നലെയായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. ക്യമറയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത് മലയാളത്തിന്‍റെ പ്രിയനടിയും കാളിദാസന്റെ അമ്മയുമായ പാര്‍വതിയാണ്. മകന്‍റെ അഭിനയ മൂഹൂര്‍ത്തങ്ങള്‍ക്ക് മുന്‍പില്‍ അച്ഛന്‍ ജയറാം ക്ലാപ്പടിച്ചു. കാളിദാസന്‍ ആള്‍ക്കൂട്ടത്തില്‍ ഇരിക്കുന്ന രംഗമായിരുന്നു ആദ്യം ഷൂട്ട്‌ ചെയ്തത്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിനെ യുവജനോല്‍സവ വേദിയാക്കി അണിയിച്ചൊരുക്കിയാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ജോഷി, കമല്‍, സിബിമലയില്‍, ജയറാമിന്‍റെ മകള്‍ മാളവിക തുടങ്ങിയവര്‍ ചിത്രത്തിന്‍റെ പൂജ ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button