ഇപ്പോഴത്തെ മിക്ക മലയാള സിനിമകളിലെയും നിറസാന്നിധ്യമായ യുവതാരം അജു വര്‍ഗീസിനു സിനിമയിലെ ബലാത്സംഗ രംഗങ്ങള്‍ എന്നു കേട്ടാലേ പേടിയാണ്. ഒരിക്കലും ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കാന്‍ എന്നെ കിട്ടില്ലാ എന്നാണ് അജു പറയുന്നത്. കുടുംബവും, കുട്ടികളുമൊക്കെയുള്ളതല്ലേ അവര്‍ക്ക് നാണക്കേട് ഉണ്ടാക്കരുതല്ലോ അതുകൊണ്ട് ബലാത്സംഗരംഗങ്ങളിലേക്ക് ഞാനില്ല അജു ചിരിയോടെ പറയുന്നു. ഇനിയിപ്പോള്‍ താന്‍ പീഡിപ്പിക്കാന്‍ പോയാല്‍ ആളുകള്‍ അത് വിശ്വസിക്കില്ലെന്നും അജു പറയുന്നു.
ഫൈറ്റ് രംഗങ്ങളില്‍ അഭിനയിക്കാനും തന്നെ കിട്ടില്ല. എന്തൊരു ഫിസിക്കല്‍ സ്ട്രെയിനാണത്. ഇത് രണ്ടും ഒഴിച്ചു ഏതു പരീക്ഷണത്തിനും ഞാന്‍ തയ്യാറാണ് അജുവര്‍ഗീസ് വ്യക്തമാക്കുന്നു.
Post Your Comments