Bollywood

പുതിയ ചിത്രത്തില്‍ എന്നേക്കാള്‍ പ്രതിഫലം ദീപിക വാങ്ങി:അമിതാഭ് ബച്ചന്‍

‘പീകു’ എന്ന തന്‍റെ പുതിയ ചിത്രത്തില്‍ തന്നേക്കാള്‍ പ്രതിഫലം വാങ്ങിയത് ബോളിവുഡ് താരം ദീപികയാണെന്ന് അമിതാഭ് ബച്ചന്‍. അതിന്‍റെ കാരണം ബിഗ്ബി തന്നെ പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബച്ചന്‍ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

ഒരുപാട് കാലമായി സിനിമയിൽ അഭിനയിക്കുന്നു. അതുകൊണ്ട് സ്വാഭാവികമായും എന്റെ വിലപേശൽ ശേഷിയും കുറഞ്ഞിട്ടുണ്ടാകാം. ഇത്രയും വലിയ തുക ലഭിക്കാനുള്ളത്ര പ്രാധാന്യവും എനിക്കുണ്ടാവില്ല ബിഗ്ബി പറയുന്നു. പീകു ഒരു സ്ത്രീപക്ഷ സിനിമയാണെന്നാണ് എല്ലാവരും പറയുന്നത്. ഒരു ചിത്രത്തില്‍ സ്ത്രീ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ അതിനെ സ്ത്രീപക്ഷ സിനിമ എന്ന പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. നായകന്മാർക്ക് പ്രാധാന്യമുള്ള ചിത്രങ്ങളെ നാം ഒരിക്കലും പുരുഷ പക്ഷ സിനിമകള്‍ എന്ന് വിളിക്കാറില്ലലോ?. പീകുവിലെ ഹീറോ താനല്ല ദീപികയാണെന്നും ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button