General

ഞങ്ങള്‍ ഒന്നിച്ചു ജീവിക്കുന്നത് കാണാന്‍ പലര്‍ക്കും ആഗ്രഹമുണ്ടായിരുന്നു പക്ഷേ…. കുഞ്ചാക്കോ ബോബന്‍ പറയുന്നു

ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ പ്രണയ ജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും, ശാലിനിയും. ശാലിനിയും ചാക്കോച്ചനും ഒന്നിച്ച അനിയത്തിപ്രാവും ,പ്രേംപൂജാരിയും, നിറവുമെല്ലാം പ്രേക്ഷകരെ പ്രണയിക്കാന്‍ കൊതിപ്പിച്ച സിനിമകളായിരുന്നു. സിനിമയിലെ പോലെ തന്നെ ജീവിതത്തിലും ഇവര്‍ ഒന്നിക്കണം എന്ന് ഭൂരിഭാഗം സിനിമാ പ്രേമികളും ആഗ്രഹിച്ചിരുന്നു. ഇതിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറയുന്നതിങ്ങനെ.
ശാലിനിയെ എന്നും നല്ലൊരു സുഹൃത്തായി കാണാനായിരുന്നു എനിക്ക് ഇഷ്ടം. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ചാക്കോച്ചന്‍ മനസ്സ് തുറന്നത്. ‘നിറം’ സിനിമയുടെ സമയത്താണ് അജിത്‌ ശാലിനിയോട് ഇഷ്ടം തുറന്നു പറഞ്ഞത്. ഇവര്‍ക്കിടയിലെ ഹംസമായിരുന്നു താനെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

shortlink

Post Your Comments


Back to top button