തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ കുട്ടികളുടൊപ്പം ഓണമാഘോഷിച്ച് നടി മഞ്ജു വാര്യര്‍.എന്‍റെ ജീവിതത്തിലെ മറക്കാനാകാത്ത ഓണാഘോഷമായിരുന്നു ഇതെന്നും ആർ. സി. സിയിലെ കുഞ്ഞുങ്ങൾ ഒരുപാടു സ്നേഹം നല്‍കിയാണ് തന്നെ സ്വീകരിച്ചതെന്നും മഞ്ജു വാര്യര്‍ പറയുന്നു. എനിക്ക് വേണ്ടി അവര്‍ പാട്ടുകള്‍ പാടുകയും നൃത്തം ചെയ്യുകയും ചെയ്തുവെന്നും മഞ്ജു തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവയ്ക്കുന്നു.
മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഓണാഘോഷമായിരുന്നു, ഇന്നലെ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ കുട്ടികളുടെ വാർഡിൽ. മിടുക്കന്മാരും, മിടുക്കികളുമായ കുറച്ചു കുഞ്ഞുങ്ങളോടും അവരുടെ മാതാപിതാക്കളും, ഡോക്ടർമാരോടും, ഇവിടെ കഴിഞ്ഞ പതിനൊന്നു വർഷങ്ങളായി ഓണാഘോഷം സംഘടിപ്പിക്കുന്ന തിരുവനന്തപുരം റോട്ടറി ക്ലബ് അംഗങ്ങളോടും ഒപ്പം.
ആർ. സി. സിയിലെ കുഞ്ഞുങ്ങൾ ഒരുപാടു സ്നേഹം നൽകിയാണ് എന്നെ സ്വീകരിച്ചത്, എനിക്ക് വേണ്ടി പാട്ടുകൾ പാടി, നൃത്തം ചെയ്തു, എന്റെ ചിത്രം വരച്ചു, അവരുടെ കൈയൊപ്പ് പതിച്ച സമ്മാനവും തന്നു. എന്റെ ഓണം അവിസ്മരണീയമാക്കിയതിന് എല്ലാവർക്കും നന്ദി.
ഇവിടുത്തെ കുഞ്ഞുങ്ങളെല്ലാം ചാമ്പ്യന്മാരാണ്, എത്രയും പെട്ടെന്ന് രോഗത്തെ ചെറുത്ത് തോൽപ്പിച്ച് വീടുകളിലേക്ക്, അവരെ കാത്തിരിക്കുന്ന സ്‌കൂളുകളിലേക്ക്, കൂട്ടുകാരുടെ അടുത്തേക്ക് തിരിച്ചു പോവാൻ അവർക്കു കഴിയും എന്നെനിക്കുറപ്പുണ്ട്.
ഒരിക്കൽ കൂടി എല്ലാവർക്കും ഓണാശംസകൾ
Post Your Comments