General

‘എനിക്ക് ഓണമാഘോഷിക്കാന്‍ തോന്നുന്നില്ല’ കാരണം വ്യക്തമാക്കി പ്രിയദര്‍ശന്‍

‘ഒപ്പം’ എന്ന പ്രിയദര്‍ശന്‍ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുമ്പോഴും ഭാര്യയും മക്കളും അടുത്തു ഇല്ലാത്തതിന്റെ വിഷമത്തിലാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. അവര്‍ ഇല്ലാതെ ഓണമാഘോഷിക്കാന്‍ തോന്നുന്നില്ലന്നെന്നാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറയുന്നത്. കുട്ടികള്‍ അമേരിക്കയിലാണ് ഭാര്യയുമായി വേര്‍പിരിഞ്ഞു. ഇനി എന്ത് ഓണം? എന്നാണ് പ്രിയദര്‍ശന്റെ ചോദ്യം. മദ്രാസിലാണെങ്കില്‍ ഓണത്തിന് നാട്ടില്‍ എത്തുമായിരുന്നു. അപ്പോഴൊക്കെ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് ഓണം ആഘോഷിച്ചിരുന്നത്. രണ്ട് പേരും മരിച്ചിട്ട് രണ്ടു വര്‍ഷമായി അതിനു ശേഷം നാട്ടിലേക്കു അങ്ങനെ വരാറില്ലായെന്നും പ്രിയന്‍ പറയുന്നു. കുട്ടിക്കാലത്തെ ഓണം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. പരിപ്പുവടയും പായസവും ആയാല്‍ അന്നത്തെ ഓണമായി എന്നും പ്രിയദര്‍ശന്‍ പറയുന്നു.

shortlink

Post Your Comments


Back to top button