ബോളിവുഡ് നടന്മാര്‍ക്ക് അമിത പ്രതിഫലം നല്‍കുന്നതിനെതിരെ സംവിധായകനായ അനുരാഗ് കശ്യപ് രംഗത്ത് വന്നിരിക്കുകയാണ്. ഫോബ്സ് ഇറക്കിയ ഉയര്‍ന്ന പ്രതിഫലം നേടുന്നവരുടെ പട്ടികയില്‍ നാല് പ്രമുഖ ബോളിവുഡ് നടന്മാര്‍ ഉള്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അനുരാഗ് ബോളിവുഡ് നടന്മാര്‍ക്കെതിരെ രംഗത്ത് വന്നത്. ഷാരൂഖ് ഖാന്‍, അമിതാബ് ബച്ചന്‍, സല്‍മാന്‍ഖാന്‍, അക്ഷയ്കുമാര്‍ എന്നീ നാല് താരങ്ങളാണ് ഫോബ്സിന്‍റെ പട്ടികയില്‍ സ്ഥാനം പിടിച്ചത്. ഹോളിവുഡ് സിനിമകള്‍ ആഗോളതലത്തില്‍ വന്‍ നേട്ടമുണ്ടാക്കുമ്പോള്‍ ഇന്ത്യന്‍ സിനിമകള്‍ ശരാശരി നേടുന്നത് 300 കോടി രൂപയാണ്. ബോളിവുഡ് സിനിമകളുടെ ബോക്സ്‌ഓഫീസ് നേട്ടവും താരങ്ങളുടെ പ്രതിഫലവും തമ്മില്‍ താരതമ്യം ചെയ്താല്‍ നമുക്ക് അത് മനസ്സിലാകും. നിര്‍മാതാക്കള്‍ക്ക് ഇത് പലപ്പോഴും കനത്ത നഷ്ടമാണ് വരുത്തിവയ്ക്കുന്നത് അനുരാഗ് പറയുന്നു. ഈ പ്രശ്‌നത്തില്‍ നടന്മാരെയല്ല, നടന്‍മാര്‍ക്ക് ഇത്തരത്തില്‍ പ്രതിഫലം നല്‍കുന്ന നിര്‍മാതാക്കളെയാണ് കുറ്റപ്പെടുത്തുത്തേണ്ടതെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.
Post Your Comments