General

ജൂഡ് ആന്‍റണിയുടെ കമന്റിനു പ്രിയദര്‍ശന്റെ സ്നേഹം നിറഞ്ഞ മറുപടി

‘ഒപ്പം’ എന്ന പ്രിയദര്‍ശന്‍ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ട് പ്രിയന്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് ഇട്ടിരുന്നു. ആ കുറിപ്പിനടിയിലായി യുവസംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ് ഇങ്ങനെ കുറിച്ചു.

So Happy For You Sir… സാര്‍ കാണിച്ച വഴിയില്‍ നടക്കാന്‍ ശ്രമിക്കുന്ന ഒരു ഫാന്‍…

പിന്നാലെ സൂപ്പര്‍ ഹിറ്റ്‌ സംവിധായകന്‍ പ്രിയദര്‍ശന്‍ സ്നേഹമുള്ള മറുപടിയുമെത്തി. ജൂഡിന്റെ വാക്കുകള്‍ക്ക് നന്ദി അറിയിച്ച പ്രിയദര്‍ശന്‍ ജൂഡ് ആന്‍റണിയുടെ പുതിയ ചിത്രമായ മുത്തശ്ശി ഗദയ്ക്ക് ആശംസയും നേര്‍ന്നു. പ്രിയന്റെ മറുപടിയുടെ സ്ക്രീൻ ഷോട്ടും ഉൾപ്പെടുത്തി ഒരു നല്ല കുറിപ്പും തയ്യാറാക്കി ജൂഡ് ഫെയ്സ്ബുക്കില്‍ അനുഭവം പങ്കുവച്ചു. കൗതുകരമായ മറ്റൊരു സംഗതി കൂടി ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട്. പ്രിയദര്‍ശനും ഈ പേരില്‍ മുന്‍പൊരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട് പക്ഷേ അത് ‘മുത്തശ്ശി ഗദ’ ആയിരുന്നില്ല . മുത്തശ്ശി കഥയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button