നടന് വിനീത് ഓണക്കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിടുകയാണ്. തന്റെ ജന്മനാടായ തലശ്ശേരിയില്‍ പത്തു ദിവസവും പൂക്കളം ഇടാറുണ്ടായിരുന്നുവെന്നും ഒരിക്കലും മറക്കാനാകാത്ത ഓണാഘോഷം മോനിഷയോടൊപ്പമുള്ളതായിരുന്നുവെന്നും വിനീത് പങ്കുവയ്ക്കുന്നു. ഷൊര്‍ണൂരില്‍ വച്ച് നഖക്ഷതങ്ങളുടെ സെറ്റില്‍ മോനിഷയുമൊത്തുള്ള ഓണാഘോഷം ഒരിക്കലും മറക്കാന്‍ കഴിയില്ല. ചിത്രീകരണത്തിനിടയില്‍ ഓണസദ്യ കഴിക്കാന്‍ എല്ലാവരും മോനിഷയുടെ വീട്ടില്‍ പോയിരുന്നു. മോനിഷയുടെ അച്ഛന്റെ തറവാട്ടിലാണ് സെറ്റിലുള്ള എല്ലാവര്‍ക്കുംവേണ്ടി ഓണസദ്യ ഒരുക്കിയതെന്നും വിനീത് പറയുന്നു.
Post Your Comments