General

‘ക്രിക്കറ്റ് ദൈവം തൊട്ടരികില്‍’ സച്ചിനെ നേരില്‍ക്കണ്ട സന്തോഷത്തെക്കുറിച്ച് നിവിന്‍ പോളി

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ മൂന്നാം സീസണ്‍ തുടങ്ങാനിരിക്കെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത് അംബാസിഡറാകുന്നത് മലയാളത്തിന്‍റെ പ്രിയതാരം നിവിന്‍ പോളിയാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സാന്നിധ്യത്തിലാണ് നിവിന്‍ പോളിയെ യൂത്ത് അംബാസിഡറായി തെരഞ്ഞെടുത്ത വാര്‍ത്ത‍ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടത്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശം നല്‍കികൊണ്ട് കൊച്ചിയില്‍ നടന്ന ചടങ്ങളില്‍ നിവിന്‍പോളിയും പങ്കെടുത്തു .സച്ചിനെ ആദ്യമായി നേരില്‍ക്കണ്ട സന്തോഷം നിവിന്‍ പോളിയുടെ മുഖത്ത് പ്രകടമായിരുന്നു. വലിയ ഒരു സദസ്സില്‍ നില്‍ക്കുന്നതിന്‍റെ എല്ലാ പേടിയോടെയും നിവിന്‍ പോളി സച്ചിനരികില്‍ പുഞ്ചിരിയോടെ നിന്നു. സച്ചിന്‍ ആരാധകനായ രമേശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അവാര്‍ഡ് നേടിയ സിനിമാ നടനാണ് നിവിനെന്നാണ് അവതാരക സദസ്സിനെ പരിചയപ്പെടുത്തിയത്. സച്ചിനുള്‍പ്പടെ എല്ലാവരും നിവിനെ കയ്യടികളോടെയാണ് സ്വീകരിച്ചത്.


ചെറുപ്പം മുതലേ താന്‍ ആരാധിക്കുന്ന ഇതിഹാസ താരമാണ് മുന്നില്‍ നില്‍ക്കുന്നത്. സച്ചിനെ കാണാനായതില്‍ അതിയായ സന്തോഷമുണ്ട്. എല്ലാ ഇന്ത്യക്കാരെയും പോലെ ഞാനും സച്ചിനെ നേരില്‍ കാണാന്‍ ആഗ്രഹിച്ചിരുന്നു. സിനിമയില്‍ എത്തിയ ശേഷം പല വഴിയില്‍ ശ്രമിച്ചു. ഇപ്പോഴാണ് അവസരം ലഭിച്ചത്. നിവിന്‍ പറയുന്നു. കേരള ബ്‌ളാസ്റ്റേഴ്‌സ് ടീമിന്റെ യൂത്ത് അംബാസഡറായി തെരഞ്ഞെടുത്തതിന് നന്ദിയുണ്ടെന്ന് നിവിന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button