General

കവിത രഞ്ജിനി ഉര്‍വശി ആയതിനു പിന്നില്‍ ഒരു ഹോട്ടല്‍ ജീവനക്കാരന്‍

മലയാളത്തിലെ പ്രമുഖ നടി ഉര്‍വശിയുടെ യഥാര്‍ത്ഥ പേര് കവിത രഞ്ജിനി എന്നാണ്. കവിത രഞ്ജിനി ഉര്‍വശി ആയതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്.

ചെന്നൈയില്‍ ഉർവശി അഭിനയിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയതായിരുന്നു സംവിധായകനും നിര്‍മാതാവും. താജ് കൊറോമാന്റ് ഹോട്ടലിന്റെ ലോബിയിൽ റൂമിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഇവര്‍ ഇരുവരും. ആ സമയം റൂമൊന്നും ഒഴിവുണ്ടായിരുന്നില്ല. റൂം ഒഴിവുണ്ടായാല്‍ അറിയിക്കാമെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ ഇരുവരോടും പറഞ്ഞു. അങ്ങനെ റൂമിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് ഇരുവരും ചേര്‍ന്ന് കവിതാ രഞ്ജിനി എന്ന പേര് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ദേവി ഭക്തനായിരുന്നു സിനിമയുടെ നിര്‍മാതാവിന് ദേവി എന്ന പേരിടനായിരുന്നു ഇഷ്ടം. കുറേ കഴിഞ്ഞിട്ടും അവര്‍ക്ക് പേരൊന്നും കണ്ടെത്തനായില്ല. അങ്ങനെ പേരിനു വേണ്ടിയുള്ള ആലോചനയില്‍ ഇരിക്കുമ്പോഴാണ് ഹോട്ടല്‍ ജീവനക്കാരന്‍ വന്നു പറയുന്നത്. സാര്‍ ഉര്‍വശി ഫ്രീയാണ്. താജ് കൊറോമാന്റ് ഹോട്ടലിലെ നാല് റസ്‌റ്റോറന്റുകളാണ് ഉര്‍വശി, മേനക, രംഭ, തിലോത്തമ. ഇത് കേട്ടതോടെ സംവിധായകന്റെയും നിർമ്മാതാവിന്റെയും മനസ്സില്‍ ഉര്‍വശിയെന്ന പേരുടക്കി. അതോടെ കവിതാ രഞ്ജിനി ഉര്‍വശിയായി മാറി.

shortlink

Related Articles

Post Your Comments


Back to top button