ബോളിവുഡിലെ പഴയ ഒരു പ്രണയകഥയുടെ ചുരുള്‍ വീണ്ടും അഴിയുകയാണ്. ബിഗ്ബിയുമായുള്ള പ്രണയ ബന്ധത്തിന്‍റെ ഞെട്ടിപ്പിക്കുന്ന കഥകളുമായി നടി രേഖ വീണ്ടും രംഗത്ത്. ഒരുകാലത്ത് ബിഗ്ബിയുമായി കടുത്ത പ്രണയത്തിലായിരുന്ന രേഖയെ തന്‍റെ പ്രധാന പ്രധാന ശത്രുവായിട്ടാണ് ബിഗ്ബിയുടെ പത്നിയായ ജയാബച്ചന്‍ കണ്ടിരുന്നത് . ‘രേഖ പറയാത്ത കഥ’ എന്ന രേഖയുടെ ആത്മകഥയിലാണ് ബിഗ്ബിയുമൊത്തുള്ള ഞെട്ടിപ്പിക്കുന്ന പ്രണയബന്ധത്തിന്‍റെ ചുരുളഴിയുന്നത്. കഥയുടെ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞപ്പോഴാണ് തന്‍റെ ജീവിതത്തിലെ രഹസ്യമായ ചില കഥകള്‍ രേഖ പുറത്തുവിടുന്നത്. വിവാദ സംഭവങ്ങള്‍ ഉള്‍പ്പടെയുള്ള രേഖയുടെ ജീവചരിത്രം തയ്യാറാക്കിയിരിക്കുന്നത് ഉസ്മാനാണ്.
1978-ല്‍ സ്റ്റാഡസ്റ്റ് മാഗസിനില്‍ കൊടുത്ത അഭിമുഖത്തില്‍ രേഖ പറയുന്ന കഥയിങ്ങനെ
‘മുഖന്ദര്‍ കാ സിക്കന്ദര്‍’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ഷോ കാണാന്‍ വന്നപ്പോള്‍ ഞാന്‍ ഇവരെയല്ലാം നീരിക്ഷിച്ചിരുന്നു. ജയ മുന്‍പിലത്തെ നിരയിലായിരുന്നു ഇരുന്നത്. ബച്ചനും ബച്ചന്‍റെ മാതാപിതാക്കളും ഇവരുടെ പിറകിലത്തെ നിരയിലായിരുന്നു ഇരുന്നത്.എനിക്ക് ജയയെ കാണാന്‍ സാധിക്കുന്നത് പോലെ അവര്‍ക്ക് കാണാന്‍ സാധിക്കില്ലായിരുന്നു. സിനിമയില്‍ ഞങ്ങളുടെ പ്രനയരംഗങ്ങള്‍ വന്നപ്പോള്‍ ജയയുടെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നെന്നും രേഖ അഭിമുഖത്തില്‍ പറയുന്നു.
Leave a Comment