General

ശ്രീജിത്ത്‌ രവിക്കെതിരെയുള്ള കേസ്;പൊലീസുകാരന് സസ്പെന്‍ഷന്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ശ്രീജിത് രവിക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ട് പൊലീസുകാരന് സസ്പെന്‍ഷന്‍. സ്‌പെഷല്‍ ബ്രാഞ്ച് ഹെഡ് കോണ്‍സ്റ്റബിള്‍ രാജശേഖരനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്പിക്കു കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടു നല്‍കാന്‍ വൈകിയതിനാലാണ് സസ്പെന്‍ഷന്‍. ഇയാള്‍ അന്വേഷണത്തില്‍ കാലതാമസം വരുത്തിയെന്നും, കേസ് മൂടിവയ്ക്കാന്‍ ശ്രമം നടത്തിയതായും, കുട്ടികളോട് മോശമായി പെരുമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പോലീസിന്റെ വിശദീകരണംകേട്ട ശേഷമാകും റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കുന്നത്.

shortlink

Post Your Comments


Back to top button