‘പാര്‍ച്ച്ഡ്’ എന്ന രാധിക ആപ്തെ ചിത്രം റിലീസിന് മുന്‍പേ സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ രാധികയുടെ നഗ്ന വീഡിയോ വിവാദത്തിനു വഴിതുറക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബോളിവുഡില്‍ നിന്ന് മറ്റൊരു വാര്‍ത്തയാണ് പുറത്തു വരുന്നത്. ഇന്ത്യയില്‍ റിലീസ് ചെയ്ത്ട്ടില്ലാത്ത ‘പാര്‍ച്ച്ഡ്’ എന്ന ചിത്രത്തിന്‍റെ ഡിവിഡിയും സിഡിയും നീലച്ചിത്രമെന്ന പേരില്‍ മാര്‍ക്കറ്റില്‍ പ്രചരിക്കുകയാണ്. കൊല്‍ക്കത്തയിലെ മാര്‍ക്കറ്റുകളിലാണ് ‘പാര്‍ച്ച്ഡ്’ വ്യാജ പതിപ്പുകള്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. സെപ്തംബര്‍ 23നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. 24 രാജ്യാന്തര ചലച്ചിത്രമേളകളില്‍ പാര്‍ച്ച്ഡ് പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.നിരവധി പുരസ്കാരങ്ങളും ചിത്രം ഇതിനോടകം സ്വന്തമാക്കി. ടോറന്റിലൂടെയും മറ്റ് ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും ചിത്രത്തിന്റെ വ്യാജന്‍ പ്രചരിപ്പിക്കുന്നതിനെതിരെ സിനിമയുടെ നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നിരുന്നു. സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നിരിക്കെ വ്യാജ ഡിവിഡിയും ടോറന്റ് വഴിയുള്ള പ്രിന്റും കാണാന്‍ മെനക്കെടുന്നത് എന്തിനാണെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ചോദ്യം.
Post Your Comments