ഒരുകാലത്ത് സംവിധായകരുടെയും, എഴുത്തുകാരുടെയുമൊക്കെ ഇഷ്ടനടിയായിരുന്നു കാവ്യമാധവന്. വാണിജ്യ ചിത്രങ്ങളിലും കലാമൂല്യമുള്ള ചിത്രങ്ങളിലുമൊക്കെ കാവ്യയുടെ സ്വാധീനം ഉണ്ടായിരുന്ന ഒരു സമയം മലയാളത്തിലുണ്ടായിരുന്നു. ‘ന്യൂ ജനറേഷൻ’ എന്ന് പറയപ്പെടുന്ന സിനിമകള്‍ എത്തിതുടങ്ങിയതും കാവ്യയും സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി തുടങ്ങി . ന്യൂ ജനറേഷൻ സിനിമകളില്‍ നിന്നു താന്‍ മാറിനില്ക്കുന്നതല്ലായെന്നും തന്നെയാണ് ന്യൂ ജനറേഷൻ സിനിമ മാറ്റിനിര്‍ത്തുന്നതെന്നും കാവ്യ പറയുന്നു. സിനിമ മാറിയതുകൊണ്ട് ഒരിക്കലും അഭിനയം നിർത്താൻ കഴിയില്ല. എന്നെ വച്ച് ന്യൂ ജനറേഷന് സിനിമ ചെയ്യുക എന്ന റിസ്ക്ക് എടുക്കാൻ സംവിധായകൻ തയ്യാറായാല്‍ അഭിനയിക്കാൻ ഞാനും തയാറാണ് കാവ്യ വ്യക്തമാക്കുന്നു. തന്റെ ജീവിതം 95 ശതമാനവും സിനിമയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. എനിക്കുണ്ടായിട്ടുള്ള ബന്ധങ്ങളും അനുഭവങ്ങളും സുഹൃത്തുക്കളുമെല്ലാം സിനിമ തന്നതാണ്. ആ സിനിമയെ ഒരു കാലത്ത് വേണ്ടെന്നു പറയാനോ തള്ളിപ്പറയാനോ ഒന്നും കഴിയില്ലെന്നും കാവ്യ ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
Post Your Comments