Kollywood

നിര്‍മാതാവുമായുള്ള നടിയുടെ അവിഹിതബന്ധം; ഭീഷണിപ്പെടുത്തിയത് നിര്‍മാതാവിന്റെ ഡ്രൈവര്‍

ചെന്നൈ: നടി രാധയ്ക്ക് നിര്‍മാതാവുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപണം വിവാദമായതോടെയാണ് ഭീഷണി എത്തിയെന്നുള്ള വാര്‍ത്തയും വന്നത്. ദക്ഷിണേന്ത്യന്‍ നടി രാധയ്ക്ക് ജയില്‍നിന്ന് ഭീഷണിയെത്തിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, സംഭവത്തിന്റെ യഥാര്‍ത്ഥ സത്യം അതല്ല. ഭീഷണിപ്പെടുത്തിയത് നിര്‍മാതാവിന്റെ ഡ്രൈവറാണെന്നാണ് പറയുന്നത്.

ഇതോടെ നിര്‍മാതാവ് മുനിവേലിന്റെ ഡ്രൈവര്‍ ആന്തണി രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടിയാണ്ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയത്. ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ എന്ന വ്യാജേനെ ഇയാള്‍ രാധയെ ഫോണില്‍ വിളിക്കുകയായിരുന്നു. ഓഗസ്റ്റ് 21നാണ് ഫോണ്‍ സന്ദേശം രാധയ്ക്ക് എത്തുന്നത്.

നടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പുഴല്‍ ജയിലിലെ മുഴുവന്‍ ബ്ലോക്കുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഫോണ്‍ കോള്‍ വിവരം എടുത്തപ്പോള്‍ അത് ജയിലില്‍നിന്നുള്ള കോളല്ലെന്ന് മനസ്സിലാകുകയായിരുന്നു.റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണവും രാധ പൊലീസിന് കൈമാറിയിരുന്നു.

മുനിവേലിന്റെ ഭാര്യയുടെ ദുഃഖം കണ്ട് സഹിക്കാതെയാണ് താന്‍ രാധയെ വിളിച്ചതെന്നാണ് ആന്തണി രാജ് പറയുന്നത്. രാധയുമായി മുനിവേലിനുള്ള അവിഹിത ബന്ധത്തെക്കുറിച്ച് മുനിവേലിന്റെ ഭാര്യയ്ക്ക് അറിയാമായിരുന്നുവെന്നാണ് പറയുന്നത്. ആ ബന്ധം അവസാനിപ്പിക്കാനാണ് ഭീഷണിപ്പെടുത്തിയതെന്നും ഇയാള്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button