കൊച്ചി നഗരത്തിലെ റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ചു അഞ്ചു സ്ത്രീകളുടെ പ്രതിഷേധ തിരുവാതിര അരങ്ങേറി. കലൂർ പൊറ്റക്കുഴി ജംങ്ഷനിലാണ് അഞ്ചു സ്ത്രീകൾ ചേർന്ന് പ്രതിഷേധ തിരുവാതിര കളിച്ചത്. റോഡിന്റെ ശോചനീയാവസ്ഥ തുറന്നു കാട്ടിയ ഈ വ്യത്യസ്ഥ തിരുവാതിരകളിക്ക് പിന്തുണയുമായി നടിയും,നിര്‍മ്മതാവുമായ സാന്ദ്രതോമസും ഉണ്ടായിരുന്നു. എളമക്കര- പൊറ്റക്കുഴി- ഫ്രീഡം റോഡ് പൊട്ടിപ്പൊളിഞ്ഞു വികൃതമായി എന്ന് തുടങ്ങുന്ന ഗാനം മലയാളി മങ്കമാരുടെ വേറിട്ട് നിന്ന പ്രതിഷേധ നൃത്തച്ചുവടായിരുന്നു.
Post Your Comments