‘എന്തോ എന്നെ ഇഷ്ടമാണ് ആളുകള്‍ക്ക് സവാരി ഗിരിഗിരി’ പൂജപ്പൂര കെഎസ്ഇബിക്കു കീഴിലെ ലാലേട്ടന്‍ ട്രാന്‍സ്ഫോമര്‍

മോഹന്‍ലാല്‍ എന്ന നടനെ മാത്രമേ നമുക്ക് അറിയുള്ളൂ. എന്നാല്‍ മോഹന്‍ലാല്‍ എന്ന ട്രാന്‍സ്ഫോമറിനെ കുറിച്ചാണ് ഇനി നമ്മള്‍ അറിയാന്‍ പോകുന്നത്. പൂജപ്പൂര കെഎസ്ഇബിക്കു കീഴില്‍ മുടുവന്‍മുഗളില്‍ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോമറിന്റെ പേരാണ് മോഹന്‍ലാല്‍. അതും ലാലേട്ടന്‍ ഓടികളിച്ചു നടന്ന ഹിൽവ്യൂ എന്ന വീടിന്‍റെ തൊട്ടടുത്താണ് ഇരുപത് വര്‍ഷം പഴക്കമുള്ള ഈ ലാലേട്ടന്‍ ട്രാന്‍സ്ഫോമര്‍ സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്കിപ്പുറവും ട്രാൻസ്ഫോമറിൽ മോഹൻലാൽ എന്ന പേര് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളിലെ വൈദ്യുതി ബില്ലുകളിൽ ട്രാൻസ്ഫോമറിന്റെ പേരിന്റെ സ്ഥാനത്തു മോഹൻലാൽ എന്നു രേഖപ്പെടുത്തിയാണു നല്‍കുന്നു എന്നതും കൗതുകകരമാണ്. മുടവൻമുകളിൽ ഹിൽവ്യൂവിനു സമീപം ട്രാൻസ്ഫോമർ സ്ഥാപിക്കുമ്പോൾ അടയാളമായി കെഎസ്ഇബിക്കാരുടെ മനസ്സിൽ ലാലേട്ടന്‍റെ പേരാണ് ആദ്യം ഓടിയെത്തിയത്.

Share
Leave a Comment