General

ഇത് വായിക്കാതെ പോകരുത്, ചെറുമക്കള്‍ക്ക്‌ ബിഗ്ബിയുടെ ഹൃദയസ്പര്‍ശിയായ കത്ത്

അമിതാഭ് ബച്ചന്‍ തന്‍റെ ചെറുമക്കള്‍ക്കായി എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍  തരംഗമാകുകയാണ്. തന്‍റെ ചെറുമക്കളായ ആരാധ്യയ്ക്കും, നവ്യയ്ക്കും എഴുതിയ കത്ത് വായനക്കാരുടെയുള്ളിലും ആഴത്തില്‍ സ്ഥാനം പിടിക്കുകയാണ്.
ആരാധ്യയും നവ്യയും മാത്രമല്ല എല്ലാ പെണ്‍കുട്ടികളും വായിച്ചറിയാന്‍ ബിഗ്ബി എഴുതിയ നന്മയുള്ള വാചകങ്ങളാണ് കത്തിന്‍റെ ഉള്ളടക്കം. ജീവിതം കടന്നു പോകുന്ന ഓരോ ഘട്ടങ്ങളെയും കുറിച്ച് വിശദമായ അറിവ് പകരുകയാണ് ബിഗ്ബി കത്തിലൂടെ.
‘നിങ്ങളുടെ ആഗ്രഹങ്ങള്‍ സ്വയം കണ്ടെത്തുക. എന്ത് ചെയ്യണം എന്ന കാര്യത്തില്‍ ഒരിക്കലും വ്യാകുലത ഉണ്ടാകരുത്’. ബിഗ്ബി തന്‍റെ ചെറുമക്കള്‍ക്ക് വേണ്ടിയും,സമൂഹത്തിലെ ഓരോ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയും സ്നേഹത്തോടെ കുറിക്കുന്നു…..
(ബിഗ്ബി എഴുതിയ കത്തിന്‍റെ പൂര്‍ണ്ണരൂപം)
എന്റെ വളരെ പ്രിയപ്പെട്ട നവ്യ & ആരാധ്യ,
നിങ്ങള്‍ രണ്ട് പേര്‍ക്കും വളരെ വിലപ്പെട്ട പാരമ്പര്യം കാത്ത് സൂക്ഷിക്കേണ്ട കടമ നിങ്ങളുടെ ചുമലുകളിലാണ്. ആരാധ്യ നിനക്ക് നിന്റെ മുതുമുത്തച്ഛന്‍ ഡോ. ഹരിവംശ്‌റായ് ബച്ചന്റെ പാരമ്പര്യവും നവ്യ, നിന്റെ മുതുമുത്തച്ഛന്‍ ശ്രീ എച്ച് പി നന്ദയുടെ പാരമ്പര്യവും കാത്തുസൂക്ഷിക്കണം.
നിങ്ങളുടെ രണ്ടാളുടെയും മുതുമുത്തച്ഛന്മാരാണ് നിങ്ങളുടെ ഇപ്പോഴത്തെ പ്രശസ്തിക്കും അന്തസ്സിനും കാരണമായിട്ടുള്ളത്. നിങ്ങള്‍ രണ്ടാളും ബച്ചനും നന്ദയും ഒക്കെയായിരിക്കാം, പക്ഷേ നിങ്ങള്‍ പെണ്‍കുട്ടികള്‍ ആണ്. കാരണം, നിങ്ങള്‍ രണ്ടാളും സ്ത്രീകളാണായതിനാല്‍ നിങ്ങളുടെ ചിന്താഗതികളെയും അതിരുകള്‍ക്കും മറ്റുള്ളവര്‍ നിബന്ധനകള്‍ ഉണ്ടാക്കും.
അവര്‍ നിങ്ങളോട് പറയും എത് വസ്ത്രം ധരിക്കണം, എങ്ങനെ പെരുമാറണം, എന്ത് ചെയ്യണം എന്നെല്ലാം. മറ്റുള്ളവരുടെ ന്യായവിധികളുടെ നിഴലില്‍ ജീവിക്കാതിരിക്കുക. നിങ്ങളുടെ വിവേകത്തിന്റെ വെളിച്ചത്തില്‍ നിങ്ങളുടെ ആഗ്രഹങ്ങളെ സ്വയം തിരഞ്ഞെടുക്കുക. നിങ്ങള്‍ ധരിക്കുന്ന പാവാടയുടെ ഇറക്കമാണ് നിങ്ങളുടെ സ്വഭാവത്തിന്റെ അളവുകോല്‍ എന്ന് നിങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കും. അത് വിശ്വസിക്കരുത്.

നിങ്ങളുടെ ചങ്ങാതികളെ കണ്ടെത്താന്‍ മറ്റുള്ളവരുടെ അഭിപ്രായം തിരക്കാന്‍ പോകരുത്. വിവാഹം ചെയ്യണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ മാത്രം വിവാഹം ചെയ്യുക. മറ്റൊരു കാരണത്താലും വിവാഹം ചെയ്യരുത്.

ആളുകളോട് സംസാരിക്കുക. അവര്‍ ചില ഭീതിജനകമായ കാര്യങ്ങള്‍ പറയും എന്നാല്‍ എതെല്ലാം കേട്ട് വിഷമിക്കേണ്ട. മറ്റുള്ളവര്‍ എന്ത് പറയുമെന്ന് ചിന്തിച്ച് ആകുലപ്പെടരുത്.
ഓരോ ദിവസത്തിന്റെയും അവസാനം, നിങ്ങള്‍ ചെയ്യുന്ന കാരണങ്ങളുടെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ നിങ്ങള്‍ മാത്രമേ ഉണ്ടാവൂ. അതുകൊണ്ട്, നിങ്ങളുടെ തീരുമാനങ്ങളില്‍ മറ്റുള്ളവരെ ഇടപെടുത്താതെ ഇരിക്കുക.
നവ്യാ- നിന്റെ പേരിന്റെ വിശേഷഭാഗ്യം സംരക്ഷിക്കാന്‍ നീ ഈ ബുദ്ധിമുട്ടികള്‍ എല്ലാം നേരിടാന്‍ തയ്യാറാവണം. ആരാധ്യ- നീ ഇതെല്ലാം മനസ്സിലാക്കുക,. നീ വളര്‍ന്ന് വലുതാക്കുമ്പോള്‍ നിക്ക് ചുറ്റും ഞാന്‍ ഉണ്ടായി എന്ന് വരില്ല. എന്നാല്‍, ഞാന്‍ ഇന്ന് പറയുന്ന കാരങ്ങളുടെ പ്രസക്തി നിനക്ക് അന്ന് മനസികാകും എന്നാണ് ഞാന്‍ കരുതുന്നത്. ഇതെല്ലാം ചിലപ്പോള്‍ ബുദ്ധിമുട്ടായിരുക്കാം. സ്ത്രീകള്‍ ഈ ലോകം ഇതെല്ലാം ബുദ്ധിമുട്ടാക്കിയിരിക്കുന്നു. എന്നാല്‍, നിങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് ഇതെല്ലാം മാറ്റാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് അത്ര എളുപ്പമല്ല, നിങ്ങളുടെ അതിര്‍ത്തികള്‍ സ്വയം സജ്ജീകരിക്കുക, നിങ്ങളുടെ തീരുമാനങ്ങള്‍ സ്വന്തം എടുക്കുക, മറ്റുള്ളവര്‍ നിങ്ങളെ വിലയിരുക്കാന്‍ അനുവദിക്കരുത്. സ്ത്രീകള്‍ എല്ലായിടത്തും എങ്ങനെയായിരിക്കണം എന്നതിന് ഒരു ഉദാഹരണമാകാന്‍ നിങ്ങള്‍ സജ്ജരാവുക.
ഇതെല്ലാം പിന്‍തുടര്‍ന്നാല്‍ ഞാന്‍ ഈ ലോകത്ത് എന്ത് ചെയ്തിരുന്നു അതില്‍ കൂടുതല്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. അങ്ങനെ ഞാന്‍ അമിതാഭ് ബച്ചന്‍ എന്ന് അറിയുന്നതിനെക്കാള്‍ കൂടുതല്‍ നിങ്ങളുടെ മുത്തച്ഛന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യും.
സ്‌നേഹപൂര്‍വ്വം, നിങ്ങളുടെ മുത്തച്ഛന്‍…. നിങ്ങളുടെ നാന

 

shortlink

Related Articles

Post Your Comments


Back to top button