വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീനിവാസന് അഭിനയിച്ച കമല്‍ ചിത്രമായിരുന്നു ‘പാവം പാവം രാജകുമാരന്’. ചിത്രത്തിന്റെ പകുതി കഴിയുമ്പോള്‍ മറ്റൊരു ലുക്കിലാണ് ശ്രീനിവാസന് പ്രത്യക്ഷപ്പെടുന്നത്. തന്റെ പ്രണയിനിക്ക് മീശ ഇഷ്ടമല്ലെന്നറിയുന്ന ശ്രീനിവാസന് മീശയൊക്കെ മാറ്റി പ്രത്യക്ഷപ്പെടുന്ന രംഗം വളരെ നര്‍മത്തോടെയാണ് നമ്മളിലെ ഓരോ പ്രേക്ഷകരും ആസ്വദിച്ചത്. ആ പാവം പാവം രാജകുമാരന് ഇതാ ഇവിടെ വീണ്ടും പുനര്‍ജനിക്കുകയാണ്. മകന് വിനീത് ശ്രീനിവാസനിലൂടെ. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘മുത്തശ്ശിഗദ’യിലാണ് ഇപ്പോഴത്തെ പാവം പാവം രാജകുമാരന്റെ തിരിച്ചു വരവ്. ശ്രീനിവാസന് അന്ന് പ്രത്യക്ഷപ്പെട്ട അതേ ലുക്കിലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ മകനായ വിനീത് ശ്രീനിവാസനും ‘മുത്തശ്ശിഗദ’യിലെ ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ‘കണ്ണാടി കയ്യില്‍ കല്യണം കണ്ടോ’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ നമ്മള് കണ്ട ആ പഴയ ശ്രീനിവാസന് മുത്തശ്ശിഗദ എന്ന പുതിയ ചിത്രത്തിന്റെ ഗാനത്തിലൂടെ പുനരവതരിച്ചിരിക്കുകയാണ്.
Post Your Comments